
തിരുവനന്തപുരം: മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ് അച്യുതാനന്ദന്. വര്‍ഗീയതയെ തോല്പിക്കാന് ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ തോല്പിക്കാന് കോണ്‍ഗ്രസുമായി കൂട്ട് കൂടാം. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി.
ബി.ജെ.പിയെ തോല്പിക്കാന് കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് വി.എസിന്റെ പ്രതികരണം. കോണ്‍ഗ്രസ് സഹകരണത്തിനുള്ള ഒരു തീരുമാനവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും കോടിയേരി നേരത്തെ വ്യക്തമാക്കിയിരുന്നു.






