യാത്രാമധ്യേ യു.എസ് യാത്രാവിമാനത്തിന്റെ യന്ത്രഭാഗം പൊട്ടിത്തെറിച്ചു; യാത്രക്കാരി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
യാത്രാമധ്യേ യു.എസ് യാത്രാവിമാനത്തിന്റെ യന്ത്രഭാഗം പൊട്ടിത്തെറിച്ചു; യാത്രക്കാരി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
Authored by Web Desk | Last updated: 18 Apr 2018, 11:21 AM | 1 min read
ന്യുയോര്‍ക്കിലെ ലാ ഗാര്‍ഡിയയില്‍ നിന്നും ഡാലസിലേക്ക് പോയ വിമാനത്തില്‍ 143 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. അപകടത്തില്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അന്വേഷണം പ്രഖ്യാപിച്ചു.
ഫിലാഡല്‍ഫിയ: യു.എസില്‍ യാത്രാവിമാനത്തിന്റെ യന്ത്രഭാഗം യാത്രാമധ്യേ പൊട്ടിത്തെറിച്ച് യാത്രക്കാരി മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി ഫിലാഡല്‍ഫിയയില്‍ ഇറക്കി. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. വിമാനം 11.20 ഓടെ സുരക്ഷിതമായി നിലത്തിറക്കി.
സൗത്ത്വെസ്റ്റ് എയര്‍ലൈന്‍ ഫ്ളൈറ്റ് 1380 ആണ് പറക്കലിനിടെ അപകടത്തില്‍പെട്ടത്. യന്ത്രഭാഗം പൊട്ടിത്തെറിച്ച് വിമാനത്തിന്റെ ജനാലയ്ക്കും ചിറകുകള്ക്കും ഉടല്ഭാഗത്തിനും കേടുപാടുപറ്റി. ജനാലയിലൂടെ അകത്തേക്ക് തെറിച്ചുകയറിയ ഭാഗമാണ് യാത്രക്കാരിയുടെ ജീവനെടുത്തത്.
ന്യുമെക്സിക്കോയിലെ വെല്‍സ് ഫര്ഗോയില് ഒരു ബാങ്കിന്റെ വൈസ് പ്രസിഡന്റായ ജെന്നിഫര്‍ റിയോര്ഡന് ആണ് മരിച്ചത്. ഇവര്‍ രണ്ടു കുട്ടികളുടെ അമ്മയുമാണ്.
വിമാനത്തിന്റെ ഇടതുഭാഗത്തുള്ള എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. ജനാല തകര്‍ന്നതോടെ ഉള്ളില്‍ അനുഭവപ്പെട്ട സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവതി പുറത്തേക്ക് തെറിച്ചുപോകാന്‍ തുടങ്ങിയെങ്കിലും മറ്റ് യാത്രാക്കാര്‍ അവരെ അകത്തേക്ക് പിടിച്ചുവലിക്കുകയായിരുന്നു.
ന്യുയോര്‍ക്കിലെ ലാ ഗാര്‍ഡിയയില്‍ നിന്നും ഡാലസിലേക്ക് പോയ വിമാനത്തില്‍ 143 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. അപകടത്തില്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അന്വേഷണം പ്രഖ്യാപിച്ചു.