
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ മേധാവി മൈക്ക് പോംപിയോ ഉത്തര കൊറിയയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി മൈക് കൂടിക്കാഴ്ച നടത്തിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഷിംഗ് പോസ്റ്റും റോയിട്ടേഴ്സും ഈ റിപ്പോര്‍ട്ട് ശരിവയ്ക്കുമ്പോള്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല.
ഈസ്റ്റര്‍ ആഴ്ചയുടെ അവസാനമായിരുന്നു കൂടിക്കാഴ്ചയെന്നും പേര് വെളിപ്പെടുത്താതെ അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും കിമ്മും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കുന്നതിന് മുന്നോടിയാണ് സി.ഐ.എ മേധാവിയുടെ യാത്ര.
ഉത്തര കൊറിയയുമായി 2000 ശേഷം നടത്തുന്ന ഏറ്റവും വലിയ കൂടിക്കാഴ്ചയാണിതെന്നും മാധ്യമങ്ങള്‍ പറയുന്നു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് സ്വീകരണം നല്കിയ വേളയില്‍ 'തങ്ങള്‍ തമ്മില്ഉന്നതതല ചര്‍ച്ച നടന്നുവെന്ന്' ട്രംപ് പറഞ്ഞത് ഇക്കാര്യത്തിലാണെന്നും സൂചനയുണ്ട്.
കൊറിയന്‍ യുദ്ധത്തോടെ അവസാനിച്ച ഉത്തര, ദസക്ഷിണ കൊറിയകള്‍ തമ്മിലുള്ള സമാധാന ചര്‍ച്ച പുനരാംഭിക്കുന്നതിന് താന്‍ എല്ലാ ഭാവുകയും നേര്‍ന്നതായും ട്രംപ് പറഞ്ഞിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ നടപടികള്‍ക്കും ദക്ഷിണ കൊറിയയും പച്ചക്കൊടി കാട്ടിയിരുന്നു. കിം ജോങും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നും ഏപ്രില്‍ അവസാനം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.






