
കൊല്‍ക്കത്ത: ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ആശ്വാസകരമായ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. താരത്തിന് ഐ.പി.എല്‍ കളിക്കുന്നതിന് വിലക്കില്ലെന്നും താരത്തിന് കളി തുടരാമെന്നുമായിരുന്നു കൊല്‍ക്കത്ത പോലീസിന്റെ വിശദീകരണം.
താരത്തിനെതിരെയുള്ള കുറ്റം തെളിയിച്ചിട്ടില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാനാകില്ല. ഷമിയോട് എപ്പോള്‍ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിന് മുന്നില്‍ ഹജരാകണാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷമി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് നല്കിയ ഗാര്‍ഹികപീഡനക്കേസ് പരാതിയിലാണ് ക്രിക്കറ്റ് താരത്തിന് സമന്‍സ് അയച്ചത്. കൊല്‍ക്കത്ത പോലീസാണ് ഷമിക്കു നോട്ടീസ് അയച്ചത്. ബുധനാഴ്ച ഹാജരാകാനാണ് സമന്‍സ് അയച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഐ.പി.എല്ലില്‍ നൈറ്റ് റൈഡേഴ്സിനെതിരെ കൊല്‍ക്കത്തയില്‍ കളിക്കാനെത്തിയ താരത്തിന് തിരിച്ചു ഡല്‍ഹിയിലേക്ക് പോകാന്‍ സാധിച്ചില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിലാണ് ഷമി.
ഗാര്‍ഹികപീഡനം അടക്കമുള്ള വിവിധ ആരോപണങ്ങളുമായി ഭാര്യ ഹസിന് ജഹാന് രംഗത്തു വന്നതിനു ശേഷം ആദ്യമായാണു ഷമി കൊല്‍ക്കത്തയില്‍ എത്തിയത്. ഷമിക്കെതിരേ കൊല്‍ക്കത്ത പൊലീസില്‍ ഹസിന് പരാതി നല്‍കിയിരുന്നു.






