സംവിധായകന്: ''അല്ല. നിങ്ങള്‍ ആ ചോരക്കുഞ്ഞിന്റെ അച്ഛനാണ്.''
- ജ്യോതി, കീഴാറ്റൂര്‍
രാവിലെ എഴുന്നേറ്റുവന്ന ഭര്‍ത്താവ് ഭാര്യയോട്:
''സുപ്രഭാതം...''
ഭാര്യ ഞെട്ടിപ്പോയി. ഒരിക്കലും ഒരു നല്ലവാക്ക് പറഞ്ഞിട്ടില്ലാത്ത ഇയാള്‍ക്കിത് എന്തുപറ്റി?
അടുത്ത ദിവസവും ഭര്‍ത്താവ് പറഞ്ഞു: ''സുപ്രഭാതം...''
ദിവസങ്ങളോളം ഇതു തുടര്‍ന്നപ്പോള്‍ ആകാംക്ഷ അടക്കാനാവാതെ ഭാര്യ ചോദിച്ചു: ''ഈയിടെയായി എന്താ മനുഷ്യാ നിങ്ങള്‍ക്ക് എന്നോടിത്ര സ്നേഹം?''
ഭര്‍ത്താവ് പൊട്ടിച്ചിരിച്ചു:
''കഴിഞ്ഞ മാസം വഴക്കുണ്ടാക്കിയപ്പോള്‍ നീ പറഞ്ഞില്ലേ, ഒരു സുപ്രഭാതത്തില്‍ ഈ വീടുവിട്ടു പോകുമെന്ന്. ഓരോ ദിവസവും ഞാന്‍ നിന്നെ ഓര്മ്മിപ്പിക്കുന്നതാടീ സുപ്രഭാതമാണെന്ന്.''