
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്ക് പിന്തുണയുമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ രംഗത്ത്. സുപ്രീംകോടതിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ഇംപീച്ച്മെന്റ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോഴ കേസിലും ചീഫ് ജസ്റ്റിസിനെതിരെ പരാമര്‍ശമുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു. ഇംപീച്ച്മെന്റ് നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി ഇന്ന് ഫുള്‍കോര്‍ട്ട് ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്. അതേസമയം പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.






