
കൊച്ചി : വരാപ്പുഴയില്‍ വീടു കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കിയ കേസില്‍ മലക്കം മറിഞ്ഞ് പോലീസ്. കേസില്‍ നിര്‍ണ്ണായക തെളിവില്ലാത്തതിനാലാണ് റദ്ദാക്കിയതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോട്ട്.
കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗൃഹനാഥന് ജീവനൊടുക്കിയതെന്ന് തെളിയിക്കാനാകില്ലെന്നാണ് നോര്‍ത്ത് പറവൂര്‍ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അറസ്റ്റിലായ പ്രതികള്‍ക്ക് കേസുമായി ബന്ധമില്ല. ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. വാരാപ്പുഴയില്‍ വീടു കയറി ആക്രമിച്ചതും ഈ സംഭവമാണ് വാസുദേവന്റെ ആത്മഹത്യക്ക് പ്രേരണയായതെന്നും കാണിച്ച് രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വീടുകയറി ആക്രമിച്ച കേസ് നിലനില്ക്കും.
മുന്‍പ് ഒന്‍പത് പ്രതികള്‍ക്കും രണ്ടു കേസുകളിലും എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് പറവൂര്‍ കോടിതിയില്‍ എത്താതിരുന്നതിനാല്‍ പ്രതികള്‍ റിമാന്റില്‍ തുടരും.






