
ശ്രീനഗര്‍ : വീട്ടില്‍ ശുചിമുറി നിര്‍മ്മിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ 616 ഉദ്യോഗസ്ഥരുടെ ശമ്പളമാണ് അധികൃതര്‍ തടഞ്ഞത്. ജില്ലാ ഡെവലപ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ 616 ഉദ്യോഗസ്ഥരുടെ വീട്ടിലും ശൗചാലയം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
പൊതു സമൂഹത്തിന് ഇതിലൂടെ തെറ്റായ സന്ദേശമാണ് നല്‍കപ്പെടുന്നതെന്നും ഉദ്യോഗസ്ഥരുടെ വീടുകളില്‍ ശൗചാലയം ഇല്ല എന്നുള്ളത് സര്‍ക്കാരിന് നാണക്കേടാണെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവിതരീതികളും പെരുമാറ്റവും മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണമെന്നും അധികൃതര്‍ പറഞ്ഞു.
ജമ്മുകശ്മീരില്‍ സ്വച്ച് ഭാരത് പദ്ധതിപ്രകാരം 71.95 ശതമാനം വീടുകളിലും ശൗചാലയം നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുണ്ട്. ക്വഷ്ത്വാറില് 57.23 ശതമാനം വീടുകളിലും ശുചിമുറി ഉണ്ടായി. ലേ, കാര്‍ഗില്‍ എന്നീ ജില്ലകളും സൗത്ത് കശ്മീരിലെ ലഡാക്, ഡോ പിയാന്‍ എന്നിവിടങ്ങളിലും ശ്രീനഗര്‍ വെളിയിട വിസര്‍ജന വിമുക്ത കേന്ദ്രങ്ങളായി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. അനന്ദ്നാഗും പുല്‍വാമയും ഏപ്രില്‍ അവസാനത്തോടെ ഈ ലക്ഷ്യം കൈവരിക്കും.






