
കണ്ണൂര്: പിണറായി പടന്നക്കരയില് ഒരു കുടുംബത്തില് നടന്ന ദുരൂഹമരണത്തില് പോലീസ് അന്വേഷണം ഊര്ജിതമാക്കി. കുടുംബത്തിലെ എട്ടു വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം നടത്തുന്നു. ഇക്കഴിഞ്ഞ ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. ഛര്ദ്ദിയെ തുടര്ന്നായിരുന്നു മരണം. നാലു മാസത്തിനുള്ളില് ഈ കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്.
പടന്നക്കര സ്വദേശിനി സൗമ്യയുടെ മകളാണ് ദുരൂഹ സാഹചര്യത്തില് മരിച്ച ഐശ്വര്യ. മാര്ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില് 13ന് അച്ഛന് കുഞ്ഞിക്കണ്ണനും മരണമടഞ്ഞിരുന്നു. 2012ല് സൗമ്യയുടെ ഒരു വയസ്സുള്ള മറ്റൊരു മകള് കീര്ത്തനയും മരണമടഞ്ഞിരുന്നു. നാലു മരണങ്ങളും സമാനമായ രീതിയില് ഛര്ദിയെ തുടര്ന്നാണെന്ന് കണ്ടെത്തിയിരുന്നു.







Comments