
തലശ്ശേരി : പിണറായിയില് കുടുംബാംഗങ്ങളെ ഒന്നൊന്നായി കൊന്നൊടുക്കാനുള്ള വിഷം സൗമ്യത്ത് എത്തിച്ചു നല്കിയത് സ്ഥലത്തെ ഓട്ടോറിക്ഷ ഡ്രൈവറെന്ന് പോലീസ്. ഇയാളെ ചോദ്യം ചെയ്തതായാണ് സൂചന. ഇയാള്ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ, കൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഓട്ടോ ഡ്രൈവറെയും സൗമ്യയ്ക്ക് ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ, സൗമ്യയുടെ മകളുടെ ശരീരത്തിലും വിഷാംശം കലര്ന്നിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില് തെളിച്ചു. അച്ഛന്റെയും അമ്മയുടെയും ശരീരത്തില് കണ്ടെത്തിയ അതേ വിഷാംശമാണ് കുട്ടിയുടെ ശരീരത്തിലും കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ ശാസ്ത്രീയ പരിശോധനാലം ഔദ്യോഗികമായി പോലീസിന് ലഭിക്കും. തുടര്ന്ന് തെളിവെടുപ്പിനായി സൗമ്യയെ വീട്ടില് എത്തിക്കും. ഉച്ചയ്ക്കു ശേഷം സൗമ്യയെ കോടതിയില് ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.







Comments