
തിരുവനന്തപുരം : മനുഷ്യാവകാശ കമ്മിഷന് രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ പെരുമാറരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാഷ്ട്രീയക്കാരെപ്പോലെ പെരുമാറാനാണെങ്കില്‍ അദ്ദേഹം ആ സ്ഥാനം രാജിവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പോകണമെന്നും കോടിയേരി വിമര്‍ശിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഇടപെടാന്‍ കമ്മിഷന് അവകാശമുണ്ടെന്ന് കമ്മിഷന് ആക്ടിങ് ചെയര്മാന് പി. മോഹന്‍ദാസ് വ്യക്തമാക്കിയിരുന്നു. പിണറായി വിജയന് നിയമം കറിയാതെയാകും കമ്മിഷനെ വിമര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതാണ് കോടിയേരിയെ പ്രകോപിപ്പിച്ചത്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കാന്‍ നിയമപരമായ ബാധ്യത കമ്മിഷനുണ്ടെന്നും ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം പോലീസിനാണെന്നും മോഹന്‍ ദാസ് പറഞ്ഞിരുന്നു. പോലീസിനെതിരെ മനുഹ്യാവകാശ കമ്മിഷന് നിരന്തരം പരാതി കിട്ടാറുണ്ട്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള സര്‍ക്കാരിന്റെ അവകാശത്തില്‍ കടന്നു കയറിയിട്ടില്ല. ആരോപണ വിധേയനായ ഒരാളെ പോലീസിന് പരിശീലനം നല്കാന് നിയോഗിച്ചതിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും മോഹന്‍ ദാസ് പറഞ്ഞു.






