
ചെന്നൈ: തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിനും ഒരുപോലെ ആശ്വാസം നല്കി മദ്രാസ് ഹൈക്കോടതി വിധി. 2007 ഫെബ്രുവരിയില്‍ നടന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ സര്‍ക്കാര്‍ നല്കിയ വിപ്പ് ലംഘിച്ച പനീര്‍ശെല്‍വം അടക്കം 11 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
പനീര്‍ശെല്‍വം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലവും ഡി.എം.കെ ഉയര്‍ത്തികാട്ടിയിരുന്നു. പരാതിക്കാരന്, സ്പീക്കര്‍, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പനീര്‍ശെല്‍വം, പത്ത് മറ്റ് എം.എല്‍.എമാര്‍ എന്നിവരില്‍ നിന്ന് മൊഴി നേരിട്ട് രേഖപ്പെടുത്തിയ ശേഷമാണ് കോടതി വിധി പറഞ്ഞത്.
എന്നാല്‍ സര്‍ക്കാര്‍ വിപ്പ് നല്‍കിയത് വിശ്വാസവോട്ടിന് മുന്‍പ് റിസോര്‍ട്ടില്‍ തങ്ങിയ 122 എം.എല്‍.എമാര്‍ക്ക് മാത്രമാണെന്ന് പനീര്‍ശെല്‍വം കോടതിയില്‍ ചൂണ്ടിക്കാട്ടി.






