
പട്ന: ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയും വീഡിയോ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബം രംഗത്ത്. ഉത്തര്‍പ്രദേശ് സമ്ദാന് ജില്ലയിലെ കനൗജിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ കുടുംബം പോലീസിന് പരാതി നല്കി. കുറ്റവാളികളെ തൂക്കിക്കൊന്നില്ലെങ്കില്‍ യുവതിയും കുടുംബവും ഒന്നടങ്കം ആത്മഹത്യ ചെയ്യുമെന്ന് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സഹോദരി പറഞ്ഞു. താലിബ്, സല്മാന് എന്നീ രണ്ട് പേര് ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നും സഹോദരി പറഞ്ഞു.
കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ സ്ത്രീയാണ ബലാത്സംഗത്തിന് ഇരയായത്. നാട്ടുകാര്‍ കുടുംബത്തെ അപമാനിക്കുമെന്ന് ഭയന്ന് മാതാപിതാക്കളോട് വിവരം പറയാതെ മറച്ചുവെയ്ക്കുകയായിരുന്നു. എന്നാല്‍ പ്രതികള്‍ ബലാത്സംഗ വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചു തുടങ്ങിയതോടെയാണ് സംഭവം പുറത്തുവരുന്നത്.






