
ന്യൂസിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ സായി പ്രണീതിന് തോല്‍വി. ഇന്‍ഡോനീഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് പ്രണീതിന്റെ തോല്‍വി. സ്കോര്‍: 14-21, 21-19, 21-8.
ആദ്യ ഗെയിം മികച്ച ലീഡില്‍ സ്വന്തമാക്കിയ പ്രണീത് പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ ക്രിസ്റ്റിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 14-21 എന്ന നിലയില്‍ ആദ്യ ഗെയിം പ്രണീത് നിഷ്പ്രയാസം വിജയിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ക്രിസ്റ്റി ശക്തമായ തിരിച്ചുവരവ് നടത്തി. 21-19 എന്ന നിലയില്‍ സ്വന്തമാക്കി.
എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ സായിക്ക് യാതൊരു അവസരവും നല്‍കാതെ 21-8 എന്ന സ്കോറില്‍ അവസാനിപ്പിച്ച ക്രിസ്റ്റി ഫൈനലില്‍ പവേശിക്കുകയായിരുന്നു.






