തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലെ വിവേചനത്തിനെതിരായ പ്രതിഷേധം ന്യായമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം വാങ്ങാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. രാഷ്ട്രപതിക്ക് ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാകൂ എങ്കില്‍ രണ്ട് ദിവസമായി ചടങ്ങ് സംഘടിപ്പിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്കാരം നല്‍കൂ എന്ന പുതിയ കീഴ്വഴക്കമാണ് ഇത്തവണ കൊണ്ടുവന്നത്. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് രാഷ്ട്രപതി ഭവന് വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രാലയം ഇക്കാര്യം അവാര്‍ഡ് ജേതാക്കളെ തലേന്ന് മാത്രമാണ് അറിയിച്ചത്. ഇതേതുടര്‍ന്ന് 68 പുരസ്കാര ജേതാക്കള്‍ പുരസ്കാരം സ്വീകരിക്കാതെ വിട്ടുനിന്നു.






