
കാഞ്ഞങ്ങാട്: മാധ്യമങ്ങളോടുള്ള വിരോധം പരസ്യമാക്കി വീണ്ടും മുഖ്യമന്ത്രി പിണഹായി വിജയന്. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ 'മുഖാമുഖം' പരിപാടിയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്.
കാഞ്ഞങ്ങാട് ലയണ്‍സ് €ബ് ഹാളിലായിരുന്നു പരിപാടി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. 'മാധ്യമപ്രവര്‍ത്തകരെ പുറത്താക്കൂ' എന്ന് മുഖ്യമന്ത്രി റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശം റവന്യൂമന്ത്രി മൈക്കിലൂടെ അറിയിച്ചു. എഴുന്നേറ്റ് പോകാന്‍ തയ്യാറാവാതിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗവും നഗരസഭാ അധ്യക്ഷനുമായ പി.പി രമേശനും ആവശ്യപ്പെട്ടു. വേദിയില്‍ നിന്ന് ഇറങ്ങിവന്നാണ് ഇരുവരും മാധ്യപ്രവര്‍ത്തകര്‍ ഹാളില്‍ നിന്നും പുറത്തുപോകാണമെന്ന് ആവശ്യപ്പെട്ടത്.
എന്നിട്ടും തയ്യാറാകാതിരുന്ന മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പ്രസംഗിക്കുന്ന ചിത്രമെടുക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും മാത്രമാണ് മാധ്യമങ്ങളെ അനുവദിച്ചത്.
ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് ചിലതൊക്കെ മറച്ചുവയ്ക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. അതിനിടെ, സി.പി.എം അനുഭാവികളായ ചില മാധ്യമപ്രവര്‍ത്തകരെ ഹാളില്‍ ഇരിക്കാന്‍ നേതാക്കള്‍ അനുവദിച്ചതായും ആരോപണമുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ അകറ്റി നിര്‍ത്താന്‍ പോലീസിന് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
ഇതും






