
കോട്ടയം: ഇടപാടുകാര്‍ നഷ്ടമായതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ നഗരമധ്യത്തില്‍ െലെംഗികത്തൊഴിലാളിയായ യുവതിയെ ആസിഡ് ഒഴിച്ചു കൊന്ന കേസില്‍ മറ്റൊരു െലെംഗികത്തൊഴിലാളിക്കു ജീവപര്യന്തം തടവും 65,000 രൂപ പിഴയും. പത്തനംതിട്ട ളാഹ സ്വദേശി ശാലിനി(38)യെ വധിച്ച തിരുവനന്തപുരം സ്വദേശി രാധ(59)യെയാണു ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.സുരേഷ് കുമാര്‍ ശിക്ഷിച്ചത്.
കൊലപാതകത്തിനു ജീവപര്യന്തവും 15,000 രൂപ പിഴയും ആസിഡ് ആക്രമണത്തിനു 10 വര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണു ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വകുപ്പിലുമായി ഒന്‍പതു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2014 ജനുവരി 14 നായിരുന്നു സംഭവം. ശാലിനിയെ വ്യക്തി െവെരാഗ്യത്തെത്തുടര്ന്നു രാധ ആസിഡ് ഒഴിച്ചു കൊന്നെന്നാണു കേസ്. കോട്ടയം നഗരമധ്യത്തില്‍ സ്റ്റാര്‍ ജങ്ഷനിലെ കുറ്റിക്കാട്ടില്‍ ഇടപാടുകാരനൊപ്പം കഴിയുകയായിരുന്ന ശാലിനിയുടെ മുഖത്തേക്ക് രാധ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും ആന്തരിക അവയവങ്ങളിലുമേറ്റ പൊള്ളലാണു ശാലിനിയുടെ മരണത്തിനു കാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ശാലിനിയുടെ വരവോടെ തനിക്ക് ഇടപാടുകാരെ കിട്ടാതെ വന്നതാണു കൊലപതകത്തിനു പ്രേരിപ്പിച്ചതെന്നു ചോദ്യം ചെയ്യലില്‍ രാധ പോലീസിനോടു സമ്മതിച്ചിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കവും വ്യക്തിെവെരാഗ്യവുമാണു കൊലപാതകത്തിലേക്കു നയിച്ചത്. ആസിഡ് ഒഴിച്ചത് ഒരു സ്ത്രീയാണെന്നു ശാലിനിക്കൊപ്പമുണ്ടായിരുന്ന ഇടപാടുകാരന് പോലീസിനു മൊഴി നല്‍കിയിരുന്നു. രാധ ആസിഡ് വാങ്ങിയ കടയുടെ ഉടമ നല്കിയ മൊഴിയും നിര്‍ണായകമായി. കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തേക്കു രക്ഷപ്പെട്ട രാധയെ, പ്രതിയെ തിരിച്ചറിയാനെന്ന വ്യാജേനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയായിരുന്ന എം.പി. ദിനേശിന്റെ മേല്‍നോട്ടത്തില്‍ ഡിെവെ.എസ്.പി: വി.അജിത്, വെസ്റ്റ് സി.ഐ ആയിരുന്ന എ.ജെ. തോമസ്, എ.എസ്.ഐ: ഐ. സജികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എന്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഗിരിജ ബിജു ഹാജരായി.






