
അമരാവതി: ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് നിരവധി ആളുകളെ കാണാതായി. അപകടത്തെത്തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന കാണാതായ ആളുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്.
അപകടസമയത്ത് എത്ര യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. 40ഓളം ആളുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 17 പേരെ രക്ഷപെടുത്തി.
അപകടത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എന്‍. ചിന്നപ്പ എന്നിവര്‍ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടു.
പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു ഇതേത്തുടര്‍ന്ന് ബോട്ട് മറിഞ്ഞതാകാമെന്നാണ് സൂചന.






