
ലാഹോര്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യാസൂത്രകനും ഭീകരസംഘടനയായ ലക്ഷര് ഇ തൊയിബയുടെ സ്ഥാപകരില് ഒരാളുമായ ഹാഫിസ് സായിദിന് സുരക്ഷ പുനസ്ഥാപിച്ച് പാകിസ്താന് സര്ക്കാര്. വധഭീഷണിയുണ്ടായതിനെത്തുടര്ന്നാണ് ഭീകരന് പാകിസ്താന് സുരക്ഷ നല്കിയിരിക്കുന്നത്.
പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ മുഖ്യമന്ത്രി ഷെഹബാസ് ഷെരീഫാണ് ഇത്തരത്തില് സുരക്ഷ നല്കുന്നതിന് ഉത്തരവിട്ടിരിക്കുന്നത്. അഴിമതി ആരോപണത്തെത്തുടര്ന്ന് പുറത്താക്കപ്പെട്ട പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ് ഷെരീഫ്.
നേരത്തെ പഞ്ചാബ് സര്ക്കാര് അനുവദിച്ചിരുന്ന സുരക്ഷ പാകിസ്താന് സുപ്രീം കോടതി ഇടപെട്ട് ഒഴിവാക്കിയുരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം വീണ്ടും ഇതേ സര്ക്കാര് സംരക്ഷണം പുനസ്ഥാപിക്കുകയായിരുന്നു.
അമേരിക്ക ഹാഫിസ് സായിദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയും ഇത്തരത്തില് ആഗോള ഭീകരനാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അമേരിക്ക ഇയാളുടെ തലയ്ക്ക് 10 ദശലക്ഷം യുഎസ് ഡോളര് വിലയിട്ടിട്ടുണ്ട്.







Comments