ശ്രീനഗര്‍: ജമ്മുകശ്മീരിലെ അര്‍നിയ മേഖലയില്‍ പാകിസ്ഥാന് സൈന്യം വെടി നിര്‍ത്തല്‍കരാര്‍ ലംഘിച്ചു. കനത്ത ഷെല്ലാക്രമണമാണ് ഇവിടെ പാക്ക് പട്ടാളം നടത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
പാക്ക് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കായി ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ പ്രദേശവാസികള്‍ ഒരുക്കിയിട്ടുണ്ട്.
നേരത്തെ 18ന് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ആര്.എസ്. പുര, അര്‍ണിയ മേഖലകളിലാണ് നേരത്തേയും ആക്രമണം നടന്നത്. സിആര്‍പിഎഫ് ജവാന് അടക്കം അഞ്ചു പേര് കൊല്ലപ്പെട്ടിരുന്നു. മരിച്ച നാലു പേരും പ്രദേശവാസികളാണ്.
റംസാന് വിശുദ്ധ പ്രമാണിച്ച് ഭീകരര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ സെക്യൂരിറ്റി ഓപറേഷന് നിര്‍ത്തിവച്ചിരുന്നു.






