
തുത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് ഇന്‍ഡ്സ്ട്രിയല്‍ പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേര് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. തൂത്തുക്കുടി എസ്.പിയുടെ വസതിക്ക് മുന്‍പാകെ പ്രതിഷേധിച്ചവര്‍ക്കെതിരെ വീണ്ടും പോലീസ് വെടിവയ്പ്പുണ്ടായി.
പ്ലാന്റില്‍ നിന്നുള്ള മലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ പ്രക്ഷോഭം. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വേദാന്ത ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പറിനെതിരെയാണ് പ്രക്ഷോഭം. വര്‍ഷത്തില്‍ നാലു ലക്ഷം യൂണിറ്റ് ഉത്പാദനമുള്ള യൂണിറ്റാണിത്.
ഇവിടെ നൂറിലധികം ദിവസങ്ങളായി സമരം നടന്നുവരികയായിരുന്നു. ഇന്നാണ് പോലീസ് വെടിവയ്പ്പുണ്ടായത്. ഫാക്ടറിയിലേക്ക് രാവിലെ പ്രകടനം നടത്തിയ ജനങ്ങള്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ജനക്കൂട്ടം ഫാക്ടറിയിലേക്ക് ഇരച്ചുകയറിയതോടെയാണ് പോലീസ് വെടിവയ്പ് നടത്തിയത്. ഫാക്ടറിക്ക് സംരക്ഷണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. സമീപ ജില്ലകളില്‍ നിന്നും പോലീസിനെ ഇതിനായി പ്രദേശത്ത് വിന്യസിച്ചിരുന്നു.
തീരദേശ മേഖലയായ തൂത്തുക്കുടിയിലാണ് ജനകീയ പ്രക്ഷോഭമെങ്കിലും അയല്‍ജില്ലകളായ മധുര, വിരുദുനഗര്‍ എന്നിവിടങ്ങളിലും സുരക്ഷ പരിഗണിച്ച് പോലീസിനെ നിയോഗിച്ചിരുന്നു. പ്രദേശത്ത് പോലീസ് അതിക്രമമാണ് നടക്കുന്നതെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് ആരോപിച്ചൂ. പ്രക്ഷോഭകര്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച നടന്മാരായ കമല്‍ഹാസ്സനും രജനീകാന്തും പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.







Comments