തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ ജനകീയ പ്രക്ഷോഭത്തില്‍ വീണ്ടും സംഘര്‍ഷം. പോലീസ് വെടിവയ്പില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്നലെ നടന്ന വെടിവയ്പില്‍ ഒരു പെണ്‍കുട്ടി അടക്കം 11 പേര് കൊല്ലപ്പെട്ടിരുന്നു. അണ്ണാനഗറിലാണ് ഇന്ന് വെടിവയ്പുണ്ടായത്.
തൂത്തുക്കുടി ജനറല്‍ ആശുപത്രിക്കു മുന്നില്‍ ഉച്ചയോടെ ജനങ്ങളും പോലീസും ഏറ്റുമുട്ടിയിരുന്നു. ഒരു ബസ് ജനങ്ങള്‍ കത്തിച്ചു. പോലീസ് വാഹനവും ജനങ്ങള്‍ കത്തിച്ചു. തൂത്തുക്കുടി എസ്.പി മഹേന്ദ്രന് ഗുരുതരമായി പരുക്കേറ്റു.

അതിനിടെ, തൂത്തുക്കുടി വെടിവയ്പിനെ ന്യായീകരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്തെത്തി. പ്രകേഷ്ാഭം കലാപത്തിലേക്ക് നീങ്ങാതിരിക്കാന്‍ പോലീസ് നടപടി ആവശ്യമായിരുന്നുവെന്ന് എച്ച്.രാജ പറഞ്ഞു.

Comments