
മലപ്പുറം: കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നേരത്തേ മരിച്ച സഹോദരങ്ങളുടെ അച്ഛനാണ് ഇയാള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്്. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. നേരത്തേ ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന് മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരായിരുന്നു ആദ്യം മരിച്ചത്. ജില്ലയില്‍ നിപ െവെറല്‍ പനിമൂലം മരിച്ച യുവതിയുടെ ഭര്‍ത്താവിനും െവെറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ ഷിജിതയുടെ ഭര്‍ത്താവ്, തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളേത്തുടര്ന്ന് തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ രക്തം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ െവെറോളജി ലാബിലേക്കയച്ചു. ഷിജിത-ഉബീഷ് ദമ്പതികള്‍ക്കു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണു െവെറസ് ബാധയേറ്റതെന്നു സംശയിക്കുന്നു. കഴിഞ്ഞ 15 മുതലാണ് ഇരുവര്‍ക്കും പനിയാരംഭിച്ചത്. അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന ഉബീഷിനെ പരിചരിച്ച് ഷിജിത ഒരാഴ്ച ആശുപത്രിയിലുണ്ടായിരുന്നു. ഈസമയത്താണു ഷിജിതയ്ക്കു െവെറസ് ബാധ കണ്ടെത്തിയത്. ഷിജിതയുടെ മരണത്തേത്തുടര്ന്ന് ഉബീഷിനെ വീണ്ടും പരിശോധിച്ചപ്പോഴാണു നിപ െവെറസ് സ്ഥിരീകരിച്ചത്.
ചികിത്സയിലിരിക്കേ ഷിജിതയെ സന്ദര്‍ശിച്ച എട്ടുപേരെയും പനിക്കു ചികിത്സ തേടിയെത്തിയ മൂന്നുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നു വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ചവര്‍ക്കെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണു രോഗം പകര്‍ന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗിയെ പരിചരിച്ച നഴ്സും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണ വാര്‍ഡിലാണ്. ഇതോടെ സംസ്ഥാനത്തു നിപ െവെറസ് ബാധിതരുടെ എണ്ണം 13 ആയി. ഇതില്‍ ഒന്പതുപേര് കോഴിക്കോട് സ്വദേശികളും നാലുപേര്‍ മലപ്പുറം ജില്ലക്കാരുമാണ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ദിവ്യ(35)യെ നിപ ലക്ഷണങ്ങളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചിട്ടില്ല.
അതിനിടയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോഴിക്കോടും മലപ്പുറത്തുമായി സന്ദര്‍ശനം നടത്തുന്ന ദുരന്ത നിവാരണ സേന ഇന്ന് എത്തില്ല. സംസ്ഥാനതലത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ സെല്ലും ജില്ലകളില്‍ ഡി.എം.ഒമാരുടെ നേതൃത്വത്തില്‍ മൂന്നു സെല്ലുകള്‍ വീതവും പ്രവര്‍ത്തനമാരംഭിച്ചു. 13 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലക്കാരായ മൂന്നുപേര്‍ നിപ ബാധിച്ചു മരിച്ച സാഹചര്യത്തില്‍ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അംഗന്‍വാടികള്‍ ഉള് പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. െവെറസ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണിത്.
അയല്‍ജില്ലയായ കോഴിക്കോട്ട് നിപ െവെറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലും കലട്കര്‍ അതീവജാഗ്രതാനിര്‍ദേശം നല്കി. ജില്ലാ ആശുപത്രിയിലും തലശേരി ജനറല്‍ ആശുപത്രിയിലും പ്രത്യേക വാര്‍ഡുകള്‍ തുറക്കും. നിപ െവെറസ് ബാധിച്ചു മരിച്ച നാദാപുരം സ്വദേശി അശോകനെ പരിചരിച്ച തലശേരിയിലെ നഴ്സിനെയും ആശുപത്രിയിലെത്തിച്ച ഡ്രൈവറെയും നിരീക്ഷണ വാര്‍ഡിലേക്കു മാറ്റി.
മന്ത്രിമാരായ കെ.കെ. െശെലജ, ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, എം.പിമാര്‍, എം.എല്‍.എ.മാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. െവെകിട്ടു നാലിനു പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യവിദഗ്ധരുടെയും യോഗവും ചേരും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നാളെ കോഴിക്കോടു സര്‍വകക്ഷിയോഗം ചേരും.






