
തൂത്തുക്കുടി : സമരം നടക്കുന്ന തൂത്തുക്കുടിയില്‍ സംഘര്‍ഷത്തിന് ഇനിയും അയവു വന്നിട്ടില്ല. പുലര്‍ച്ചെ രണ്ട് പോലീസുകാര്‍ക്ക് വെട്ടേറ്റതായാണ് റിപ്പോര്‍ട്ട്. വിശദ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
രണ്ടു ദിവസമായി നടന്ന പോലീസ് വെടിവെപ്പില്‍ ഇവിടെ 13 പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വേദാന്ത സ്റ്റെര്‍ലെറ്റ് പ്ലാന്റിലേയ്ക്കുള്ള വൈദ്യുതി ബന്ധം സംസ്ഥാന സര്‍ക്കാര്‍ വിച്ഛേദിച്ചിട്ടുണ്ട്. പ്ലാന്റിന്റെ രണ്ടാം ഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.
പ്ലാന്റ് പൂര്‍ണ്ണമായും അടച്ചു പൂട്ടാതെ മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. ഇതിനിടെ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ മൃതദേഹങ്ങള്‍ വിട്ടു നല്‍കരുതെന്ന് കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്.






