
ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒരിക്കലെങ്കിലും മുത്തമിടാന്‍ ആഗ്രഹിക്കുന്ന ലോകകപ്പ് ചരിത്രത്തിലെ കുപ്രസിദ്ധ അദ്ധ്യായമായ ലോകകപ്പ് മോഷണ കഥയുടെ ഉറവിടം ഒടുവില്‍ പുറത്തുവന്നു. 1966 ല്‍ ലോകകപ്പ് അടിച്ചുമാറ്റിയത് ഇംഗ്ളണ്ടിലെ ക്രിമിനല്‍ സഹോദരങ്ങളായ സിഡ്നി കഗലറും സഹോദരന് റെഗ്ഗും. മറ്റൊരു ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ റഷ്യയില്‍ തുടങ്ങാന്‍ 20 ദിവസം മാത്രം ബാക്കി നില്ക്കുമ്പോള് 10 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡെയ്ലിമിററാണ് വാര്‍ത്ത പുറത്തുവിട്ടത്.
അന്നത്തെ ലോകകപ്പായിരുന്നു യൂള്‍സ് റിമേ കപ്പ് അടിച്ചു മാറ്റി കുറ്റിച്ചെടികള്‍ക്കിടയില്‍ സൂക്ഷിക്കുകയായിരുന്നത്രേ. ഇംഗ്ളണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ മത്സരങ്ങള്‍ നടക്കാനിരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കപ്പ് മോഷണം പോയത്. എന്നാല്‍ അധികൃതര്‍ നടത്തിയ കപ്പിന് വേണ്ടിയുള്ള തെരച്ചില്‍ കളി തുടങ്ങാന്‍ കേവലം ഏഴുദിവസം മാത്രം ബാക്കി നില്‍ക്കേ പിക്കിള്‍സ് എന്ന നായ കണ്ടെത്തുകയായിരുന്നു. അതേസമയം ഈ മോഷണം നടത്തിയതാരെന്ന വിവരം ഇപ്പോഴും അജ്ഞാതമായി തുടരുകയായിരുന്നു.
അന്ന് 40 കാരനായിരുന്ന സിഡ്നി സഹോദരന് റെഗിന്റെ സഹായത്തോടെ അടിച്ചു മാറ്റുകയായിരുന്നു. റെഗ്ഗിന്റെ മകന് ഗാരി ഉള്‍പ്പെടെ വിശ്വസനീയമായ മൂന്ന് സ്വതന്ത്ര കേന്ദ്രങ്ങളിലെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഡെയ്ലി മിറര്‍ വാര്‍ത്ത പുറത്തു വിട്ടത്. യാതൊരു സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും വെറുതെ ഒരു തമാശയ്ക്ക് വേണ്ടിയായിരുന്നു സിഡ്നി ഇക്കാര്യം ചെയ്തതെന്നും ഗാരി പറയുന്നു. അതേസമയം സംഭവം സ്കോട്ലന്റ് യാര്‍ഡ് ചരിത്രത്തില്‍ തന്നെ വര്‍ഷങ്ങളോളം വേട്ടയാടിയ അപമാനവും ജനറല്‍ ഇലക്ഷനിലെ വിഷയവും ആയിരുന്നു. 2005 ല്‍ 79 ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് കഗലര്‍ മരിച്ചിട്ടും കള്ളനാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഗ്യാംഗ് ലാന്റിന് പുറമേ ഏതാനും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ഈ വിവരം അറിയുമായിരുന്നുള്ളൂ. ലോകകപ്പ് ചരിത്രത്തില്‍ ഇതിഹാസതാരം ബോബിമൂറിലൂടെ ഇംഗ്ളണ്ട് ഒരേയൊരു തവണ ലോകകപ്പ് ഉയര്‍ത്തിയിട്ടുള്ള 1966 ലായിരുന്നു ട്രോഫി മോഷണം പോയത്. ബോബി മൂറിന് മുമ്പ് ലോകകപ്പില്‍ മുത്തമിട്ട ആദ്യ ഇന്ത്യാക്കാരന് താനാണെന്ന് സിഡ് പതിവായി പറയാറുണ്ടായിരുന്നെന്നാണ് ഒരാള്‍ പറഞ്ഞത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായമോ എവിടെ നിന്നെങ്കിലും വിവരമോ ഒന്നും ഇക്കാര്യത്തില്‍ സിഡ്നിക്ക് കിട്ടിയിരുന്നില്ല. കിട്ടിയ ആദ്യ അവസരം തന്നെ കപ്പ് ഉയര്‍ത്താന്‍ സിഡ് ഉപയോഗിക്കുകയായിരുന്നു. 15,000 പൗണ്ടിന് ട്രോഫി കടത്താന്‍ സിഡ്നി ശ്രമിച്ചെങ്കിലും കൂട്ടുകാരന് അറസ്റ്റിലായതോടെ പാളിപ്പോയി. അതിന് ശേഷം ഇതുവരെ കുറ്റക്കാരനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. കള്ളന്റെ പേര് സിഡ്നി കോ എന്നാണെന്ന വിവരത്തില്‍ നിന്നാണ് ഡെയ്ലി മിറര്‍ അന്വേഷണം നടത്തിയത്. ഇതിനായി പോലീസ് ഫയലുകള്‍, ദേശീയ ആര്‍ക്കൈവുകള്‍ അഭിമുഖങ്ങള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി.
ഫുട്ബോള്‍ അസോസിയേഷന് ഹാളില്‍ വെറും 24 മണിക്കൂര്‍ കാണുന്നതിനായി അന്നത്തെ ഫിഫാ പ്രസിഡന്റായിരുന്ന സ്റ്റാന്‍ലി റൗസ് അനുവദിച്ചപ്പോഴാണ് യൂള്‍സ് റിമേകപ്പ് മോഷണം പോയത്. വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നും സൗത്ത് ഈസ്റ്റ് ലണ്ടനിലെ വാള്വര്ത്തിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു സിഡ്നി ലോകകപ്പ് പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് കേട്ടത്. ഒരു തവിട്ടു നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞ് അവിടെ ചെന്ന സിഡ്നി പൊതുജനങ്ങള്‍ക്കായി തുറന്ന സ്ഥലത്തേക്കും പിന്നീട് ട്രോഫി സൂക്ഷിച്ചിരുന്ന ലോക്ക് ചെയ്ത റൂമിലേക്കും പ്രവേശിച്ചു. സ്ക്രൂ അഴിച്ചാല്‍ എളുപ്പം അഴിച്ചെടുക്കാവുന്ന സ്കൂളിലെ ഡോറുകളില്‍ കാണുന്നതരം ഹാന്ഡിലോട് കൂടിയതായിരുന്നു വാതില്‍. ഈ ഹാന്‍ഡില്‍ താഴെ വീണു കിടന്നിരുന്നു. ഈ ഹാന്‍ഡില്‍ ഡോറിന് പുറകിലെ ഒരുബാറിലാണ് ഘടിപ്പിച്ചിരുന്നത്. അത് മാറ്റിയപ്പോള്‍ സിഡ്നിക്ക് അകത്തു കയറാന്‍ കഴിഞ്ഞു.
ബോള്‍ട്ട് കട്ടര്‍ ഉള്‍പ്പെടെയുള്ള തന്റെ ഉപകരണങ്ങള്‍ ഉള്‍പ്പെട്ട ബാഗ് സിഡ്നിയുടെ കൈവശം ഉണ്ടായിരുന്നു. മുന്‍ഭാഗത്ത് ഗ്ളാസ് പിടിപ്പിച്ച ചങ്ങലയോട് കൂടിയ തടി ക്യാബിനറ്റ് ആയിരുന്നു. സെക്യുരിറ്റി കാണുന്നുണ്ടായിരുന്നില്ല. ചങ്ങല പതിയെ മുറിച്ചുമാറ്റിയപ്പോള്‍ ക്യാബിനറ്റ് തുറന്നു. അകത്തു കയറി ട്രോഫി പൊക്കിയെടുത്തു. വലിയ ഭാരമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അധികം ഭാരം ഉണ്ടായിരുന്നില്ല. സിഡ്നി ട്രോഫി പതിയെ ബാഗിലാക്കി പുറത്തേക്ക് നടന്നു. ഈ സമയത്ത് താന്‍ സെന്‍ട്രല്‍ ഹാളില്‍ നില്‍പ്പുണ്ടായിരുന്നെങ്കിലും സിഡ്നി അത് എടുക്കുന്നത് കണ്ടില്ലെന്നാണ് പിന്നീട് പിതാവ് റെഗ് പറഞ്ഞതെന്ന് ഗാരി പറയുന്നു.
അതേസമയം നല്ല ഒന്നാന്തരം കള്ളനായ കഗലര്‍ ഇതിനിടെ പല തവണ ജയിലില്‍ കയറുകയും ചെയ്തു. സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലെ മെത്തഡിസ്റ്റ് സെന്റര്‍ഹാളില്‍ നിന്നും 1966 ല്‍ തന്നെ ഒരു ഗ്രീക്ക് ദേവതയുടെ പ്രതിമ അടിച്ചു മാറ്റിയതിന് 25 വര്‍ഷം തടവ് അനുഭവിച്ചു. സ്റ്റാന്‍ലി ഗിബ്സണ് സ്റ്റാമ്പ് കമ്പനി ഒരു ചില്ലുകൂടിനുള്ളിലാക്കി വെച്ച് പ്രദര്‍ശിപ്പിച്ചിരുന്ന 30,000 പൗണ്ടിന് ഇന്‍ഷുര്‍ ചെയ്ത പ്രതിമയായിരുന്നു കൊണ്ടുപോയത്. പക്ഷേ വിഖ്യാത മോഷണം നടത്തിയ കഗലര്‍ പക്ഷേ 1980 ല്‍ തന്റെ പണി അവസാനിപ്പിച്ചു.
വാതിലില്‍ നിന്നും തെരുവില്‍ എത്തിയപ്പോള്‍ സിഡ് തന്റെ ജാക്കറ്റ് പൊക്കി റെഗ് അങ്ങോട്ട് നോക്കുമ്പോള്‍ ലോകകപ്പ് അതിലിരിക്കുന്നതായി കണ്ടു. ഈ സമയത്ത് സെന്‍ട്രല്‍ ഹാളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞെട്ടി. ഞായറാഴ്ച എക്സിബിഷന് അവസാനിക്കുമ്പോള്‍ നാലു സുരക്ഷാഭടന്മാരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഇവര്‍ രണ്ടായിട്ടായിരുന്നു ഡ്യൂട്ടി ചെയ്തത്. 11 മണിക്ക് കാപ്പി കുടിക്കാന്‍ പോയപ്പോള്‍ നോക്കിയപ്പോഴും കപ്പ് അവിടെയുണ്ടായിരുന്നെന്നാണ് സീനിയര്‍ സുരക്ഷാ ഉദ്യോഗസ്ഥന് ഫ്രാങ്ക് ഹഡ്സണ്‍ പറഞ്ഞത്. ജോര്‍ജ്ജ് ഫ്രാങ്ക്ളിനൊപ്പം ഹഡ്സണായിരുന്നു ഇവിടെ ഡ്യൂട്ടിയില്‍. എന്നാല്‍ 12. 10 ആയപ്പോള്‍ താഴത്തെ ഗാര്‍ഡുകളാണ് പെഡ്ലോക്കും കേയ്സും മാറ്റി ട്രോഫി അടിച്ചു മാറ്റിയത് കണ്ടെത്തിയത്്.
പിറ്റേന്ന് കള്ളന്റെ അടയാളങ്ങള്‍ പോലീസ് പുറത്തുവിട്ടു 30 കളില്‍ എത്തിയ അഞ്ചടി 10 ഇഞ്ച് ഉയരമുള്ള കറുത്ത കണ്ണുകളും കറുത്ത മുടിയുമുള്ളയാള്‍. ലക്ഷണങ്ങള്‍ സിഡ്നിയോട് യോജിക്കുന്നതായിരുന്നു. എന്നാല്‍ പിന്നില്ആരെന്ന് കൃത്യമായി വ്യക്തമായിരുന്നില്ല. സിഡ്നി ട്രോഫി വീട്ടില്‍ കൊണ്ടുവന്നു. എന്നാല്‍ ഭാര്യ നെല്ല ഇത് മനസ്സിലാക്കി. അയാള്‍ പുറത്തുപോയപ്പോള്‍ കണ്ടുപിടിച്ചു. തൊട്ടു പിന്നാലെ സിഡ്നി അനുജന് റെഗ്ഗിനെ വിളിച്ചു. ഇരുവരും ലെയ്ട്ടന്‍ ബസാര്ഡിലേക്ക് പോയി.
ഈ സമയം പോലീസ് ട്രോഫിക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിലിലായിരുന്നു. വഴിയില്‍ ഇവരുടെ കാറും പോലീസ് തെരച്ചിലിന് വിധേയമാക്കി. ഈ സമയം റെഗ്ഗിയായിരുന്നു മുന്‍സീറ്റില്‍. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ട്രോഫി സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള ഇനാം 5,500 പൗണ്ട് വരെ ഉയര്‍ന്നു. ഇതിനിടയില്‍ താന്‍ കൊണ്ടുവന്നത് സ്വര്‍ണ്ണം പൂശിയ വെള്ളിക്കപ്പാണെന്ന് സിഡ്നി തിരിച്ചറിഞ്ഞു. ഉരുക്കിയാലും കൂടുതലൊന്നും കിട്ടാനില്ലെന്ന് മനസ്സിലാക്കി.
എലൈറ്റ് ഫ്ളൈയിംഗ് സ്ക്വാഡിലെ ഡി ലെന് ബഗ്ഗിയാണ് ട്രോഫിയുടെ തെളിവുകള്‍ കണ്ടെത്തിയത്. ജാക്സണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ എഫ്എ ചെയര്മാന് ജോയി മേയേഴ്സിനെ ഫോണില്‍ വിളിച്ച് ഒരു പാഴ്സല്‍ പിറ്റേന്ന് എത്തിച്ചേരുമെന്ന് പറയുകയായിരുന്നു. കളവ് നടന്നു മൂന്ന് ദിവസത്തിന് ശേഷം ട്രോഫിയുടെ ലൈനിംഗ് അടങ്ങിയ പാഴ്സല്‍ ഒരു ബുധനാഴ്ചയാണ് വന്നത്. കൂട്ടത്തില്‍ 15,000 പൗണ്ടിന്റെ അഞ്ചും ഒരു പൗണ്ടിന്റെ നോട്ടും ആവശ്യപ്പെട്ട് ഒരു കത്തും. കഗലറായിരുന്നു കത്തെഴുതിയത്. അതില്‍ അധികം സ്വര്‍ണ്ണം നഷ്ടപ്പെടാതെ ട്രോഫി തന്റെ കയ്യിലുണ്ടെന്നായിരുന്നു എഴുതിയിരുന്നത്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കപ്പ് കുപ്പയില്‍ കിടക്കുമെന്നും പറഞ്ഞിരുന്നു.