
ചെന്നൈ: തൂത്തുക്കുടിയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവയ്പ്പിനെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. വെടിവയ്പ്പ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സാമൂഹ്യ വിരുദ്ധ ശക്തികള്‍ സമരത്തില്‍ പങ്കെടുത്തുവെന്നും പളനിസ്വാമി ട്വീറ്റ് ചെയ്തു.
ആരെങ്കിലും നിങ്ങളെ തല്ലിയാല്‍ നിങ്ങള്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കും അത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും മുന്‍കൂട്ടി തീരുമാനിച്ച് പെരുമാറാന്‍ സാധിക്കില്ല-പളനിസ്വാമി ട്വീറ്റ് ചെയ്തു. പ്രതിഷേധക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിതെറ്റിച്ചുവെന്നും ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ സമരത്തില്‍ കയറ്റിക്കൂടി പോലീസിനെ ആക്രമിച്ചതിന്റെ ഫലമായാണ് വെടിവയ്പ്പ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പോലീസ് വെടിവയ്പ്പ് ആസൂത്രിതമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. വെടിയേറ്റവരില്‍ എല്ലാവരുടേയും വയറിന് മുകളിലാണ് വെടിയേറ്റിരിക്കുന്നത്. പ്രതിഷേധക്കാരെ ഭയപ്പെടുത്തി ഓടിക്കാനോ പിരിച്ചുവിടാനോ ശ്രമിക്കാതെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.







Comments