
താന്‍ ഒരേ സമയം രണ്ടുപേരെ വിവാഹംകഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാര്ഡീനോ. ഇത് ഏറ്റവും വലിയ നുണയാണ്. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്നും റൊണാര്ഡീനോ പറഞ്ഞു. റിയോ ഡി ജനീറോയില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെയാണ് താരം ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ബ്രസീലിയന്‍ മാധ്യമങ്ങളാണ് റൊണാര്ഡീനോയുടെ വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. കാമുകിമാരായ പ്രിസ്കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ താരം വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ലോക മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയായിരുന്നു.
കാമുകി പ്രിസ്കില്ലയുമായി ബന്ധം തുടരുന്നതിനിടെ 2016 ലാണ് റൊണാര്ഡീനോ ബിയാട്രിസുമായി ബന്ധം ആരംഭിച്ചത്. എന്നാല്‍, ഈ ഇരുബന്ധങ്ങളും റൊണാര്ഡീനോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല.






