
മുംബൈ: ഇംണ്ടില് നടക്കുന്ന കൗണ്ടി ക്രിക്കറ്റില് കളിക്കാന് കഴിയാത്ത കോഹ്ലിക്ക് പിന്തുണയുമായി കോച്ച് രവി ശാസ്ത്രി രംഗത്ത്. ഇന്ത്യന് ക്രിക്കറ്റ് താരങ്ങള്ക്ക് നല്കുന്ന അമിതഭാരം കുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോഹ്ലി എല്ലാവരെയും പോലെ ഒരു മനുഷ്യനാണെന്നും അദ്ദേഹം മെഷീനല്ലെന്നും അദ്ദേഹം ഒരിക്കല് കൂടി ഓര്മ്മിച്ചു. അദ്ദേഹം ജീവിക്കുന്നത് റോക്കറ്റ് ഇന്ധനം കൊണ്ടല്ലെന്നും രവി ശാസ്ത്രി പറഞ്ഞു. വിശ്രമമില്ലാലെ കളികള് ചാര്ട്ട് ചെയ്യുന്നതിനെതിരെ നേരത്തെയും രംഗത്തെത്തിയിരുന്നു.
കോഹ്ലി കളിക്കാത്തതില് വിഷമം രേഖപ്പെടുന്നത്തി സറെ ക്രിക്കറ്റ് ക്ലബ് രംഗത്തെത്തിയതോടെയാണ് രവി ശാസ്ത്രിയുടെ പ്രതികരണം. സെറെ ക്രിക്കറ്റ് ക്ലബ് ഇതിനോടകം കോഹ്ലി കളിക്കില്ലെന്ന് വ്യക്തമാക്കി വാര്ത്താക്കുറിപ്പ് ഇറക്കി. വിഷമമുണ്ടെങ്കിലും പരിക്ക് മൂലമുള്ള ബി.സി.സി.ഐയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും സെറെ വ്യക്തമാക്കി.







Comments