കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്കി.
അതേസമയം സ്വകാര്യ അഭിഭാഷകന് വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് വനിതാ ജഡ്ജി കേള്‍ക്കണമെന്ന നടിയുടെ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജൂണ്‍ 18ന് വിധി പറയും. കേസിന്റെ മുഴുവന്‍ രേഖകളും വേണമെന്ന നടന് ദിലീപിന്റെ ഹര്‍ജിയിലും വാദം പൂര്‍ത്തിയായി.
ദിലീപിന് ഇതിനകം 16 രേഖകളും ഫോറന്‍സിക് പരിശോധനാ ദൃശ്യങ്ങളും പോലീസ് കൈമാറിയിട്ടുണ്ട്. പ്രതികളായ അഭിഭാഷര്‍ പ്രദീപ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലും വാദം പൂര്‍ത്തിയായി.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നവഴിയാണ് നടി ആക്രമിക്കപ്പെട്ടത്.






