
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ചു. നിലവില്‍ പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ഇത് ഇരുപത് ലക്ഷമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
വെടിവെയ്പ്പില്‍ പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തൂത്തുക്കുടില്‍ സെ്റ്റര്‍ലൈറ്റ് ഫാക്ടറിക്കെതിരെ സമരം നടത്തിയവര്‍ക്കെതിരെ ചൊവ്വാഴ്ചയാണ് പോലീസ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ 13 പേര് കൊല്ലപ്പെട്ടിരുന്നു. ഫാക്ടറിക്കെതിരെ ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടത്തിവരികയായിരുന്നു.
അതേസമയം വേദാന്തയ്ക്കെതിരെ ബ്രിട്ടനിലെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു, ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ നിന്നു വേദാന്തയെ ഒഴിവാക്കണമെന്നു ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.






