
കോട്ടയം: പ്രണയത്തെ തുടര്‍ന്ന യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിനും നീനുവും തമ്മില്‍ വിവാഹം കഴിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. വിവാഹം കഴിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും രേഖകളുടെ പര്പ്പുകള് സമര്‍പ്പിക്കുകയോ സബ് റജിസ്ട്രാര്‍ക്ക് മുന്നിലെത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയോ പണമടയ്ക്കുകയോ ചെയ്തിട്ടില്ല.
നീനുവിന് മറ്റൊരു വിവാഹം തീരുമാനിച്ചതറിഞ്ഞ് നീനുവും കെവിനും കഴിഞ്ഞയാഴ്ച മാന്നാനത്ത് കണ്ടു മുട്ടുകയും കഴിഞ്ഞ വെള്ളിയാഴ്ച അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഓണ്‍ലൈനായി അപേക്ഷ നല്കിയാലും ഫീസ് അടയ്ക്കുകയും ഫോട്ടോയില്‍ ഒപ്പിടുകയും യഥാര്‍ത്ഥ രേഖകളുടെ പകര്‍പ്പുമായി സബ് റജിസ്ട്രാര്‍ക്ക് മുന്നില്‍ എത്തുകയും വേണം. ഇതിന് ശേഷം ഒരു മാസത്തേക്ക് സബ് റജിസ്ട്രാര്‍ ഓഫീസിലെ ബോര്‍ഡില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കും. പിന്നീട് വീണ്ടുമെത്തി സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ രേഖകളില്‍ ഒപ്പിട്ടാല്‍ മാത്രമേ വിവാഹം സാധുവാകു.
്എന്നാല്‍ കെവിന്റെയും നീനുവിന്റെ കാര്യത്തില്‍ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം. ബിരുദപഠനത്തിനായി എത്തിയ നീനു അവിടെ വെച്ചാണ് കെവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വിവാഹം കഴിച്ചെന്ന് മകള്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചത് അനുസരിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ താന്‍ കെവിന്റെ കൂടെ പോകുകയാണെന്ന് പെണ്‍കുട്ടി പറയുകയും ചെയ്തിരുന്നു.






