ന്യൂഡല്‍ഹി: ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഉന്നാവോ പീഡനാരോപണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ മറ്റൊരു ബിജെപി എംഎല്‍എക്കു നേരെ പീഡനാരോപണം. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് എംഎല്‍എ തന്നെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
ബഡുവാന് ബിസുവാലി മണ്ഡലത്തിലെ എംഎല്‍എ കുശ്ഗ്ര സാഗറിനെതിരെയാണ് ലൈംഗീകാരോപണം ഉയര്‍ന്നിരിക്കുന്നത്. ബാറെയിലി എസ്എസ്പിയുടെ അടുത്താണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്കിയ ശേഷം എംഎല്‍എ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
എംഎല്‍എയുടെ വീട്ടിലെ ജോലിക്കാരന്റെ മകളാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. എംഎല്‍എ തന്നെ ആദ്യം ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് മുന്‍ എംഎല്‍എ കൂടിയായ യോഗേന്ദ്ര സാഗര്‍ മകന് പ്രായപൂര്‍ത്തിയായ ശേഷം തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തതായി യുവതി പരാതിയില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് മറ്റൊരു സ്ത്രീയുമായി എംഎല്‍എയുമായി വിവാഹമുറപ്പിച്ചെന്നും യുവതി പറഞ്ഞു.
വരുന്ന ജൂണ്‍ 17ന് തന്നെ എംഎല്‍എയുടെ വിവാഹമാണെന്നും അത് നടക്കാന്‍ പാടില്ലെന്നും തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പറഞ്ഞു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് കൊല്ലുമെന്ന തരത്തില്‍ നിരവധി ഭീഷണി ഉണ്ടാകുന്നുണ്ടെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Comments