
ചെന്നൈ: സി.ബി.എസ്.ഇ സ്കൂളുകില് ഒന്നും രണ്ടും ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്ക് നല്കി പീഡിപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഈ ഉത്തരവ് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ബോര്‍ഡ് ഫ്ളൈയിംഗ് സ്ക്വാഡിനെ നിരീക്ഷണത്തിന് അയക്കണമെന്നും കോടതി ഉത്തരവ്.
ആവശ്യമില്ലാത്ത പുസ്തകങ്ങള്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കാന്‍ രാജ്യമെമ്പാടുമുള്ള സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ദേശീയ വിദ്യാഭ്യാസ റിസേര്‍ച്, പരിശീലന കൗണ്‍സില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്കൂള്‍ ബാഗുകളുടെ ഭാരം കുട്ടികളുടെ തൂക്കത്തിന്റെ 10 ശതമാനത്തില്‍ കൂടരുതെന്ന് സംസ്ഥാനത്തിന് നിര്‍ദേശം നല്‍കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികള്‍ ഭാരദ്വാഹകരോ സ്കൂള്‍ ബാഗുകള്‍ കണ്ടെയ്നറുകളോ അല്ലെന്നും കോടതി നിരീക്ഷിച്ചു. സ്കൂള്‍ ബാഗിന്റെ ഭാഗം നിയന്ത്രിക്കാന്‍ മാര്ഗരേഖവേണമെന്നും അതിനായി കേന്രദ്-സംസ്ഥാന-കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ ഒരു ''ചൈല്‍ഡ് സ്കൂള്‍ ബാഗ് പോളിസി' കൊണ്ടുവരണമെന്നും ജസ്റ്റീസ് എന്‍. കിരുബകരന്‍ പറഞ്ഞു.






