
ചെങ്ങന്നുര്‍: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ചെങ്ങന്നൂരില്‍ വിജയം ഉറപ്പാക്കി എല്‍ഡിഎഫിന്റെ സജിചെറിയാന്റെ ലീഡ് 15,000 ലേക്ക് കടന്നു. എതിര് സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെത് ഉള്‍പ്പെടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തിലും മുന്നിലെത്തിയാണ് എല്‍ഡിഎഫിന്റെ വിജയം. 14,229 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചെങ്ങന്നൂരില്‍ സജി ചെറിയാന് കിട്ടിയിരിക്കുന്നത്.
മൊത്തം 50,761 വോട്ടുകള്‍ സജി ചെറിയാന് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 36,740 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയ്ക്ക് 26,352 വോട്ടുകളും കിട്ടിയിരിക്കുകയാണ്. വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ തന്നെ സജി ചെറിയാന് കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രാമചന്ദ്രന് നേടിയ 7,983 വോട്ടുകളുടെ ഭൂരിപക്ഷം മറികടന്നിരുന്നു. എതിര് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പുലിയൂര് പഞ്ചായത്തിലും കേരളാകോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരിലും യുഡിഎഫ് കേന്ദ്രമായ ചെങ്ങന്നുര്‍ നഗരസഭയിലും സജി ചെറിയാന് മുന്നിലെത്തി.
ജന്മനാടായ മുളക്കുഴ പഞ്ചായത്തില്‍ വന്‍ ഭൂരിപക്ഷമാണ് കിട്ടിയത്. 3000 ലധികം വോട്ടിന്റെ ഭൂരിപക്ഷം അവിടെ തന്നെ കിട്ടി. കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് ബിജെപിയ്ക്കും പിന്നിലായി പോയി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പാക്കിയ സജി െചറിയാന്‍ വന്‍ സ്വീകരണം നല്കുന്ന തിരക്കിലാണ് എല്‍ഡിഎഫ് ്രപവര്‍ത്തകര്‍. വിജയാഹ്ളാദവും തുടങ്ങിക്കഴിഞ്ഞു. 15,000 വോട്ടുകളുടെ ഭൂരിപക്ഷെമങ്കിലും സജി ചെറിയാന് നേടുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ കരുതുന്നത്.






