തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഇടതു മുന്നണിയുടെ സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കാന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് (കോണ്‍ഗ്രസ്), ജോയ് ഏബ്രഹാം (കേരള കോണ്‍ഗ്രസ് എം), സി.പി നാരായണന് (സി.പി.എം) എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.
നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് രണ്ട് സീറ്റുകളില്‍ വിജയിക്കാനാകും. ഒരു സീറ്റിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാം. ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റുകളിലേക്ക് മറ്റ് ഘടകകക്ഷികളും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അടുത്ത തവണ പരിഗണിക്കാമെന്ന ഉറപ്പില്‍ ഘടകകക്ഷികള്‍ പിന്മാറി.
ജൂണ്‍ 21നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് വിജ്ഞാപനം പുറത്തിറങ്ങും. ജൂണ്‍ 11നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.






