
കുളു: ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ കുളുവില്‍ ജാപ്പനീസ് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രദേശത്തെ ടാക്സി ഡ്രൈവര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിപ്പെട്ടതായി പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും പോലീസ് എസ്പി അറിയിച്ചു.
യുവതിക്കാവശ്യമായ വൈദ്യസഹായം നല്‍കിയിട്ടുണ്ട്. താന്‍ സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.






