
മിഷിഗണ്‍ : നദിയില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി യുവാവിന് ഭാര്യയുടെ കണ്മുന്നില് ദാരുണാന്ത്യം. പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്സ് (32) ആണ് മരിച്ചത്. ഒന്‍പതു മാസം മുന്‍പായിരുന്നു സുമിത്തിന്റെ വിവാഹം. സുമിത്ത് രക്ഷിക്കാന്‍ ശ്രമിച്ച റോബര്‍ട്ട് ജോണ്‍ ലൊവാന്ഡോസ്കി (47)യും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഭാര്യ ജാനയും കുടുംബക്കാരുമായി സമീപത്തെ ബ്ലാക്ക് റിവറില്‍ ചെറു ബോട്ടില്‍ പോകവേ ആയിരുന്നു അപകടം. മറ്റൊരു ബോട്ട് കടന്നു പോകവേ ഉണ്ടായ തിരയില്‍പ്പെട്ട് സമീപത്തു കൂടി കടന്നു പോയ ഡിങ്കി (ബലൂണ്‍ പോലെ വീര്‍പ്പിക്കാവുന്ന വഞ്ചി) മറിഞ്ഞ് അതിലുണ്ടായിരുന്ന ലൊവാന്ഡോസ്കി വെള്ളത്തില്‍ വീഴുന്നതു കണ്ട സുമിത്ത് ഇയാളെ രക്ഷിക്കാന്‍ നദിയിലേയ്ക്ക് ചാടുകയായിരുന്നു.
എന്നാല്‍, കടുത്ത തണുപ്പുള്ള വെള്ളത്തിലേയ്ക്ക് ലൈഫ് വെസ്റ്റ് ഇല്ലാതെ ചാടിയ സുമിത്തും അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ പെട്ട ലൊവാന്ഡോസ്കിയും ലൈഫ് വെസ്റ്റ് ധരിച്ചിരുന്നില്ല.
പുത്തന്‍കാവ് ഏഴിക്കതുഴത്തില്‍ ചാക്കോ അലക്സിന്റെയും (ബേബി) കുഞ്ഞുമോളുടെയും പുത്രനാണ് ബിസിനസ്സ് മാനേജരായ സുമിത്ത്. സഹോദരി സ്മിത അലക്സ്.






