
ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ട് തുടങ്ങിയെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും എയിംസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ മികച്ച പുരോഗതിയാണ് അദ്ദേഹത്തില്‍ ആരോഗ്യനിലയില്‍ ഉണ്ടായിരിക്കുന്നത്. അണുബാധ നിയന്ത്രണ വിധേയമാണ്.






