
തിരുവനന്തപുരം : തന്റെ വാഹനത്തിന് വഴിമാറിയില്ലെന്ന ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയ്ക്കും സഹായിയായ പോലീസുകാരനെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച എഡിജിപി സുധീഷ് കുമാറിനും രണ്ടു നീതിയുമായി കേരളാ പോലീസ്. അഞ്ചലിലെ വീട്ടമ്മ നല്കിയ പരാതിയില്‍ ഗണേശ് കുമാറിനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ലെന്നിരിക്കെ എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ നല്കിയ പരാതിയില്‍ തിടുക്കത്തില്‍ കേസ് എടുക്കുകയും ചെയ്തതാണ് വിവാദത്തിരി കൊളുത്തിയിരിക്കുന്നത്.
ഗണേശ് കുമാര്‍ യുവാവിനെ മര്‍ദ്ദിക്കുകയും യുവാവിന്റെ അമ്മയെ അസഭ്യം പറയുകയും ചെയ്തത് ബുധനാഴ്ചയായിരുന്നു. അന്നു തന്നെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍, നാലു ദിവസം പിന്നിട്ടിട്ടും നടപടി ഒന്നും ഉണ്ടായില്ല. ഇതിനിടെ, കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.






