
ഇന്നോവ വേണ്ട തനിക്ക് ഫോര്‍ച്യൂണര്‍ മതിയെന്ന് കര്‍ണാടക ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ അഹമ്മദ് ഖാന്. ഔദ്യോഗിക വാഹനമായി ടൊയോട്ട ഇന്നോവ ലഭിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി.
തനിക്ക് ലഭിച്ച കാര്‍ തീരെ ചെറുതായി പോയി. ഭരണകാലയളവില്‍ മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കിട്ടിയാലും മതിയെന്ന് അദ്ദേഹം പറഞ്ഞു. വലിയ കാറുകളില്‍ മാത്രം യാത്ര ചെയ്തു ശീലിച്ചതു കാരണമാണ് ഇന്നോവയില്‍ തനിക്ക് യാത്ര ചെയ്യാന്‍ പ്രയാസമെന്നു അദ്ദേഹം പറഞ്ഞു.
വലിയ കാറുകളില്‍ നല്ല യാത്ര സുഖം ലഭിക്കും. ഇന്നോവയെക്കാളും മികച്ച യാത്രാ സുഖം ഫോര്ച്യൂണറിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ എസ്യുവിയില് മാത്രമാണ് യാത്രചെയ്യാറുള്ളത്. അതുകൊണ്ടാണ് സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ഫോര്‍ച്യൂണര്‍ വിട്ടു നല്‍കണമെന്ന് അഭിപ്രായപ്പെട്ടതെന്ന് സമീര്‍ അഹമ്മദ് ആവശ്യപ്പെട്ടത്.






