
മോസ്കോ: അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന് ഇസ്രായേലിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാ. ലോകകപ്പ് അവസാനിക്കുമ്പോള്‍ ഈജ്പ്ഷ്യന്‍ ജഴ്സി ഊരുമെന്നാണ് സലാ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, രാഷ്ര്ടീയ നേട്ടത്തിനായി തന്നെ ദുരുപയോഗപ്പെടുത്തിയെന്നും സല വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈജിപ്ത് ടീമില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലതെന്നും സലയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്പോര്‍ട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്. ഒരു സ്പോര്‍ട്സ് ടീമിന് രാഷ്ര്ടീയത്തില്‍ കാര്യമില്ലെന്നും സലാ പറഞ്ഞു.
ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘകന് എന്ന് വിശേഷണമുള്ള ചെച്നിയന്‍ തീവ്രവാദി നേതാവ് റംസാന് കദിറോവിനൊപ്പം നില്ക്കുന്ന ചിത്രം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രതിഷേധിച്ചാണ് താരം ഇനി ഈജിപ്തിന് വേണ്ടി കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തിരിക്കുന്നത്.
അന്താരാഷ്ര്ട മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ക്ലബ് ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സലായുടെ തീരുമാനമെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ 44 ഗോളുകളുമായി ടോപ് സ്കോററായിരുന്നു സലാ. ലിവര്‍പൂളിന്റെ മിന്നും താരം പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്കരാവും നേടിയിരുന്നു.






