പുരി: ജഗന്നാഥ ക്ഷേത്ര സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും അപമാനിക്കപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ക്ഷേത്രം പുരോഹിതന് രംഗത്ത്. ഈ റിപ്പോര്‍ട്ട് അസംബന്ധമാണെന്നും ദാമോദര്‍ മഹാശ്വര് ദേശീയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നയാളാണ് ഇദ്ദേഹം.
മാര്‍ച്ച് 22ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. തങ്ങള്‍ അവര്‍ക്കൊപ്പം പോയിരുന്നു. ആരും അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ല. മഹാശ്വേര് വ്യക്തമാക്കി.
അടിസ്ഥാനമില്ലാത്ത ആരോപണത്തില്‍ പുരോഹിതന് ക്ഷേത്ര ഭരണാധികാരി പ്രദീപ് ജാനക്കും പുരിയിലെ ജില്ലാ മജിസ്ട്രേറ്റിനുമെതിരെ കേസ് നല്‍കിയിട്ടുണ്ട്.
സംഭവത്തിന് ശേഷം മൂന്നു മാസത്തിന് ശേഷം പ്രദീപ് ജാനയും രാഷ്ട്രപതി ഭവനില്‍ നിന്നും പരാതി ലഭിച്ചുവെന്ന് ആരോപിച്ച് അന്വേഷണം നടത്തുന്നുണ്ട്. അടിസ്ഥാനരഹിതമായ ആരോപണത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പുരോഹിതന് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

Comments