
തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച് വി.എസ് അച്യുതാനന്ദന്. നിയമത്തില്‍ ഭേദഗതി വരുത്തുന്നത് ഉദ്യോഗസ്ഥ നിയമത്തിന്റെ അന്തഃസത്ത ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വി.എസ് അച്യുതാനന്ദന് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എല്ലാവര്ക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1967-ലെ ഭൂവിനിയോഗ നിയമം വരുന്നതിന് മുമ്പ് നികത്തിയ പാടങ്ങള്‍ ക്രമപ്പെടുത്താനാണ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. 2018-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി നിയമത്തിലാണ് ഈ മാറ്റം ഉള്‍പ്പെടുത്തുക. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2008-ലെ നിയമം ദേഭഗതി ചെയ്തത്.






