മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടിനെതിരായ പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി നഷ്ടമാക്കിയ കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭീഷണി. ഫുള്‍ ടൈമില്‍ പെനാല്‍റ്റി ഗോളിലൂടെ ഇംഗ്ലണ്ട് ലീഡ് നേടിയപ്പോള്‍ ഇന്‍ജുറി ടൈമില്‍ യെറി മിന നേടിയ ഗോളിലൂടെയാണ് കൊളംബിയ അവസാന നിമിഷത്തില്‍ സമനില പിടിച്ചത്. പിന്നാലെ കളി എക്സ്ട്ര ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടില്‍ പെനാല്‍റ്റി കിക്ക് നഷ്ടമാക്കിയ കൊളംബിയന്‍ താരങ്ങളായ കാര്‍ലോസ് ബാക്കയ്ക്കും ഉറൈബിനുമാണ് മത്സരത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ വഴി വധഭീഷണി ഉയര്‍ന്നത്. ഇരുവര്‍ക്കുമെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള അപവാദ പ്രചാരണവും നടക്കുന്നുണ്ട്. കൊളംബിയയിലേക്ക് തിരികെ വരേണ്ട എന്നാണ് ആരാധകര്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

1994 ലെ ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതിന്റെ പേരിലാണ് കൊളംബിയന്‍ താരമായ എസ്കോബാറിനെ ആക്രമികള്‍ വെടിവെച്ചുകൊന്നത്. ആന്ദ്രേ എസ്കോബാര്‍ വെടിയേറ്റ് മരിച്ചതിന്റെ 24-ാം വാര്‍ഷിക ദിനത്തിലാണ് വീണ്ടും കൊളംബിയന്‍ താരങ്ങള്‍ക്കു നേരെ വധഭീഷണി ഉയര്‍ന്നത് എന്നത് ശ്രദ്ധേയമായി. ജപ്പാനെതിരായ കൊളംബിയയുടെ ആദ്യ മത്സരത്തില്‍ ചുവപ്പു കാര്‍ഡ് വാങ്ങിയകാര്ലോസ് സാഞ്ചസിനും നേരത്തെ വധഭീഷണി ലഭിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും താരങ്ങള്‍ക്കു നേരെ വധഭീഷണി ഉയര്‍ന്നത്. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കൊളംബിയ തോറ്റു പുറത്തായത്.

Comments