
ബാങ്കോക്ക് : ഗുഹയില് കുടുങ്ങിയ ഫുട്ബോള് ടീം അംഗങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്ത്തനത്തിന് തുടക്കമായി. ഇന്ത്യന് സമയം രാവിലെ എട്ടരയ്ക്കാണ് ദൗത്യത്തിന് തുടക്കം കുറിച്ചത് എങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും സുരക്ഷാ ഉദ്യോഗസ്ഥര്ക്കു മുന്നില് വില്ലനായി നില്ക്കുകയാണ്.
ഗുഹയില് ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കഴിഞ്ഞ ദിവസം നടത്തിയ അടിയന്തിര രക്ഷാപ്രവര്ത്തനത്തിലൂടെ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാന് കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് ദൗത്യസേന മുന്നേറുന്നതെങ്കിലും മഴ കനക്കുന്നത് കാര്യങ്ങള് ഗൗരവമാക്കുകയാണ്.
മഴ കനത്താല് ഗുഹയ്ക്കുള്ളില് 16 അടിവരെയെങ്കിലും വെള്ളം ഇയരും. അങ്ങനെയെങ്കില് രക്ഷാപ്രവര്ത്തനം കൂടുതല് ദുഷ്കരമാകുകയും ചെയ്യും ഒന്പതുപേരാണ് ഇപ്പോഴും ഗുഹയ്ക്കുള്ളില് ഉള്ളതെങ്കിലും രണ്ടുപേരെ കൂടി കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ഗുഹയ്ക്കുള്ളിലെ സുരക്ഷിത കേന്ദ്രത്തില് സുരക്ഷാ അധികൃതര് എത്തിച്ചിരുന്നു.







Comments