
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ നേരെ ഇരട്ട ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ത്രാലിലായിരുന്നു സംഭവം. ലക്ഷ്യത്തിന് അകലെ വീണതിനാല്‍ വന്‍ നാശനഷ്ടം ഉണ്ടായില്ല.
തിങ്കളാഴ്ച രാവിലെയാണ് ത്രാലിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ആക്രമണം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച പുല്‍വാമയില്‍ വഴിയരുകില്‍ നിന്ന് സ്ഫോടകവസ്തു കണ്ടെടുത്തിരുന്നു. ഇത് സൈന്യം നിര്‍വീര്യമാക്കി. പുല്‍വാമ-സിര്‍നൂ പാതയില്‍ ബക്കറ്റിനുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.






