
തിരുവനന്തപുരം: സ്വകാര്യവ്യക്തിക്കു ഭൂമി െകെമാറിയ സംഭവത്തില്‍ കെ.എസ്. ശബരീനാഥന് എം.എല്‍.എയുടെ ഭാര്യയും മുന്‍ തിരുവനന്തപുരം മുന്‍ സബ് കലക്ടറുമായിരുന്ന ദിവ്യ എസ്. അയ്യര്‍ക്കു കുരുക്കു മുറുക്കി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. വര്‍ക്കലയില്‍ െകെമാറിയത് സര്‍ക്കാര്‍ ഭൂമിതന്നെയെന്നാണ് തിരുവനന്തപുരം കലക്ടര്‍ ഡോ. വാസുകിയുടെ റിപ്പോര്‍ട്ട്. ദിവ്യ എസ്. അയ്യര്‍ക്കെതിരേ വകുപ്പ്തല നടപടിക്കും സാധ്യതയുണ്ട്.
വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണു െകെമാറിയത്. വി ജോയി എംഎല്.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഭൂമി െകെമാറ്റനടപടി മരവിപ്പിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഭൂമിലഭിച്ച അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ശബരിനാഥന്റെ പിതാവും സ്പീക്കറുമായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ ഗണ്‍മാനായിരുന്ന ഡീനിനും ഭൂമി ലഭിച്ച കൂടുംബവുമായി അടുത്ത ബന്ധമുണ്ട്.
സ്വകാര്യവ്യക്തി വര്‍ഷങ്ങളായി അനധികൃതമായി െകെവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017-ല്‍ ഭൂമി പിടിച്ചെടുത്തത്. ഈ ഭൂമിയാണ് സബ് കലക്ടര്‍ പതിച്ചു നല്‍കിയത്. ഇതിനെതിരേ ലിജി െഹെക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ് അയ്യര്‍ കക്ഷിയായിരുന്നില്ല. പിന്നീട് ഇവരെ ആറാം എതിര് കക്ഷിയായി ഉള്‍പ്പെടുത്തുകയായിരുന്നു.






