
ലണ്ടന്‍: ബ്രിട്ടണില്‍ ലൈംഗികാരോപണക്കേസില്‍ കുടുങ്ങി മറ്റൊരു മന്ത്രി കൂടി പുറത്ത്. ബാര്ജീവനക്കാരിക്ക് അശ്ളീലസന്ദേശം അയച്ച് വിവാദത്തില്‍ കുടുങ്ങിയ ചെറുകിട ബിസിനസ് മന്ത്രി ആന്‍ഡ്രൂ ഗ്രിഫിത്താണ് പുറത്തായത്. പ്രധാനമന്ത്രി തെരേസാമെ യുടെ ചീഫ് സ്റ്റാഫില്‍ അംഗമായിരുന്ന ഗ്രിഫിത്ത് വെള്ളിയാഴ്ച മന്ത്രി സ്ഥാനം രാജിവെച്ചു. ബാര്‍ ജീവനക്കാരികളായിരുന്ന രണ്ടു യുവതികള്‍ക്ക് വൈകൃത ലൈംഗികതയിലുള്ള 2000 സന്ദേശങ്ങളാണ് അയച്ചത്. സന്ദേശങ്ങളും സംസാരങ്ങളും സണ്‍ഡേ മിറര്‍ പത്രം പുറത്തു വിട്ടതോടെ മന്ത്രി കുടുങ്ങുകയായിരുന്നു.
ഇമോഗന് ട്രെഹാര്‍നേ എന്ന യുവതിക്കും സുഹൃത്തിനും കടുത്ത ലൈംഗിക തൃഷ്ണ വെളിവാക്കുന്ന സന്ദേശങ്ങളാണ് ഗ്രിഫിത്ത് കൈമാറിയത്. യുവതിയുടെയും കൂട്ടുകാരിയുടെയും ലൈംഗിക വീഡിയോകളും അതിന്റെ ദൃശ്യങ്ങളും മന്ത്രി പണം നല്കി വാങ്ങുകയും ചെയ്തു. വിവാഹിതനും പിതാവുമായ 47 കാരന് കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ കുട്ടി പിറന്നത്. ബാര്‍ ജീവനക്കാരികള്‍ക്ക് അയച്ച 2000 അശ്ളീല സന്ദേശങ്ങളില്‍ താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വീഡിയോയ്ക്കായി 700 പൗണ്ടുകളാണ് നല്‍കിയത്. മറുപടിയായി കൂട്ടുകാരിയുമായി ചേര്‍ന്ന് ട്രെഹാര്‍നേ മന്ത്രി പറഞ്ഞ രീതിയിലുള്ള കാര്യങ്ങള്‍ ചെയ്ത് വീഡിയോ അയയ്ക്കുകയും ചെയ്തു. വാടകയില്ലാതെയുള്ള ഫ്ളാറ്റും വാഗ്ദാനം ചെയ്തു. ഒരിക്കല്‍ 950 ഡോളര്‍ അയച്ചു കൊടുത്ത എംപി പിന്നീട് 810 യൂറോയും നല്കി.
'വൃത്തികെട്ടവന്' എന്ന് സ്വയം വിശേഷിപ്പിച്ച 47 കാരനായ മന്ത്രി തന്റെ സന്ദേശത്തില്‍ പെണ്‍കുട്ടികള്‍ തനിക്ക് ചെയ്തുതരാന്‍ ആഗ്രഹിക്കുന്ന അങ്ങേയറ്റം ഹീനമായ ലൈംഗിക പ്രവര്‍ത്തികളും യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷം ഒരു ലക്ഷം പൗണ്ട് സമ്പാദിക്കുന്ന ഗ്രിഫിത്ത് ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ശേഷം യുവതിക്ക് മന്ത്രി നിരന്തരം സന്ദേശം അയച്ചു. ഒരു രാജ്യം നടത്തുന്നതിനേക്കാള്‍ തനിക്ക് പ്രിയങ്കരം കുസൃതി നിറഞ്ഞ പെണ്‍കുട്ടികളുമായുള്ള കേളികളാണെന്നാണ് ഒരു സന്ദേശം. ദിവസവും എണ്ണമറ്റ നിലയില്‍ മൂന്നാഴ്ചയോളമാണ് മന്ത്രി സന്ദേശങ്ങളുടെ മഴയൊഴുക്കിയത്. സന്ദേശങ്ങളില്‍ തന്നെ 'ഡാഡി' എന്നാണ് മന്ത്രി തന്നെ വിശേഷിപ്പിച്ചിരുന്നത്. താന്‍ അധികാരമുള്ളതും കുസൃതി നിറഞ്ഞതുമായ ഡാഡിയാണെന്ന് സന്ദേശത്തില്‍ പറയുന്നു.
സംഭവം വിവാദമായതോടെ 'കടുത്ത നാണക്കേട് ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അങ്ങേയറ്റം വരുന്ന ലൈംഗികവൈകൃതമുള്ള രണ്ടെണ്ണം ഉള്‍പ്പെടെയുള്ള സന്ദേശങ്ങളുടെ പേരില്‍ പ്രധാനമന്ത്രി തെരേസാമെയ് യോട് മാപ്പപേക്ഷിക്കുന്നെന്നും ഇക്കാര്യത്തില്‍ തന്റെ മാനസീക നിലയെ നേരെയാക്കാന്‍ സഹായം ആഗ്രഹിക്കുന്നതായും പറഞ്ഞു. ഒരു രസത്തിന് വേണ്ടിയായിരുന്നു തുടങ്ങിയത്. എന്നാല്‍ അത് പിന്നീട് അങ്ങേയറ്റം വൃത്തികേടായി മാറുകയായിരുന്നു. പണക്കാരനായ ഒരാളുടെ തൃപ്തിക്ക് താന്‍ ഉപയോഗിക്കപ്പെടുകയാണെന്ന് പോലും തോന്നിയെന്നാണ് ട്രെഹാര്‍നേ ഒരു ടാബ്ളോയിഡിനോട് പറഞ്ഞത്.






