ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ സില്‍വര്‍ ലേക്ക് പ്രദേശത്തുള്ള ട്രെഡര്‍ ജോ സൂപ്പര്‍ മാര്‍ക്കറ്റിലാണ് അമേരിക്കന്‍ സമയം ശനിയാഴ്ച വൈകിട്ടോടെയാണ് ആക്രമണമുണ്ടായിരുന്നത്. എന്നാല്‍, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ലോസാഞ്ചല്‍സ് മേയര്‍ എറിക്ക് ഗാര്കെട്ടി പറഞ്ഞു.
28കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുത്തശ്ശിയേയും മറ്റൊരു യുവതിയേയും വെടിവച്ചശേഷം കാറില്‍ രക്ഷപെടുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. മണിക്കൂറുകള്‍ നീണ്ട വെടിവയ്പിനൊടുവിലാണ് ഇയാളെ കീഴടക്കിയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാളുടെ ഇടത്തെ കൈയ്ക്ക് വെടിയേറ്റിട്ടുണ്ട്. സംഭവസമയത്ത് 40തോളം ആളുകള്‍ കടയിലുണ്ടായിരുന്നു.
മുത്തിശ്ശിയുടെ നേര്‍ക്ക് തുടര്‍ച്ചയായി ഏഴു വട്ടമാണ് ഇയാള്‍ വെടിയുതിര്‍ത്തത് ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.






