More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വീണ്ടും പേമാരി; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട്, നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

Authored by Web Desk | Last updated: 04 Aug 2026, 3:12 PM | 1 min read

Print
വീണ്ടും പേമാരി; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട്, നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നാല് ദിവസവും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെയും, യെല്ലോ അലർട്ടുള്ള ജില്ലകളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെയും മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും ആയിരിക്കും.

ഓഗസ്റ്റ് 7-ന് സംസ്ഥാനത്തെ 14 ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 8-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തൃഷ പരാമർശം; ഉദയനിധി സ്റ്റാലിൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി; കസ്റ്റഡിയിൽ 4 മണിക്കൂർ

തൃഷ പരാമർശം; ഉദയനിധി സ്റ്റാലിൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി; കസ്റ്റഡിയിൽ 4 മണിക്കൂർ

കനത്ത മഴ: വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ചുരം യാത്രയിൽ ജാഗ്രത

കനത്ത മഴ: വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ചുരം യാത്രയിൽ ജാഗ്രത

photo- Representative

മഴയിൽ തകർന്ന് റോഡ് ഗതാഗതം നിലച്ചു; കുട്ടനാട് പുളിങ്കുന്നിൽ അധിക ബോട്ട് സർവീസുകളുമായി ജലഗതാഗത വകുപ്പ്

'പ്രശ്നം ഹെലികോപ്റ്റർ യാത്രയല്ല, പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ച'; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

'പ്രശ്നം ഹെലികോപ്റ്റർ യാത്രയല്ല, പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ച'; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

photo-facebook

തിരുവല്ലയില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി; നാട്ടുകാർ ഇടപെട്ട് വാഹനം കരകയറ്റി

‘ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്ന പ്രവർത്തി’; പ്രിയദർശിനിയിൽ പി രാജീവ്

‘ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്ന പ്രവർത്തി’; പ്രിയദർശിനിയിൽ പി രാജീവ്

Comments